Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uma Thomas

കോറോ ഹെല്‍ത്ത്: ജീവനക്കാരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി; ചര്‍ച്ച പരാജയപ്പെട്ടാല്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ഉമ തോമസ്

കൊച്ചി: കോറോ ഹെല്‍ത്ത് ജീവനക്കാരുടെ അറ്റന്‍ഡന്‍സ് പേപ്പറില്‍ രേഖപ്പെടുത്തി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നും ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞു വച്ചതിനെ തുടര്‍ന്നാണ് പേപ്പറില്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയത്.

അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍മാര്‍ അറ്റന്‍ഡന്‍സ് ഷീറ്റ് തയാറാക്കിയിട്ടുണ്ട്. ഹാജരായാല്‍ ജോലി നല്‍കുക എന്നത് തൊഴിലുടമയുടെ നിയപരമായ ബാധ്യതയാണ്. അത് അവര്‍ നിര്‍വഹിച്ചിട്ടില്ല. തൊഴിലാളികളുടെത് അല്ലാത്ത കാരണങ്ങളാല്‍ തൊഴിലുടമ ജോലി നിഷേധിച്ചാല്‍ അത് ഹാജരായി തന്നെ കണക്കാക്കും. അതുകൊണ്ടാണ് ഞങ്ങള്‍ നേരിട്ടെത്തി ഹാജര്‍ എടുക്കുന്നത് എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

തത്കാലം സഹകരിക്കണമെന്നും പത്താം തിയതിയിലെ ചര്‍ച്ച പരാജയമായാല്‍ കേന്ദ്രമന്ത്രിയെ കാണുമെന്നും സ്ഥലത്തെത്തിയ ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. പത്തിന് നടക്കുന്ന മീറ്റിംഗില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ചര്‍ച്ച നന്നായി പര്യവസാനിച്ചില്ലെങ്കില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയെ കാണാനുള്ള അപ്പോയിന്‍മെന്റ് എടുത്തു വച്ചിട്ടുണ്ട്. തല്‍ക്കാലം സഹകരിക്കുക എന്ന് എംഎല്‍എ വ്യക്തമാക്കി.

അതേസമയം, തിങ്കളാഴ്ച ലേബര്‍ കമ്മിഷണറുടെയും എംഎല്‍എ ഉമ തോമസിന്‍റെയും നേതൃത്വത്തില്‍ കമ്പനി ലീഗല്‍ അഡ്വൈസറുമായി നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ജൂലൈ 10 വരെ തത്‌സ്ഥിതി തുടരാനാണ് ധാരണയായത്. എന്നാല്‍ രാവിലെ ഒമ്പതു കഴിഞ്ഞിട്ടും ജീവനക്കാരെ ഓഫിസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.

സുരക്ഷാ പ്രശ്‌നങ്ങളുണ്ട് അതിനാല്‍ ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ ജീവനക്കാര്‍ ഇന്നും ഓഫീസിന് പുറത്തു നില്‍ക്കുകയാണ്. ഇന്നലെയും ജീവനക്കാരെ പുറത്തു നിര്‍ത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ പുറത്തു നിന്ന ജീവനക്കാരെ ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തി വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു.

Kerala

കൊ​ച്ചി​ക്ക് ഒ​രു നീ​തി, തൃ​ക്കാ​ക്ക​ര​യി​ല്‍ മ​റ്റൊ​ന്ന്; ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി ഉ​മ തോ​മ​സ്, കോ​ണ്‍​ഗ്ര​സി​ല്‍ ത​ര്‍​ക്കം രൂ​ക്ഷം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി ഉ​മ തോ​മ​സ് എം​എ​ല്‍​എ.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം തീ​രു​മാ​നി​ച്ച​തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ഉ​മ തോ​മ​സ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ പാ​ര്‍​ട്ടി​യി​ല്‍ പോ​ര് മു​റു​കു​ക​യാ​ണ്. തൃ​ക്കാ​ക്ക​ര​യി​ലും കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ പ​രാ​തി.

കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പ് നേ​താ​വാ​യ റാ​ഷി​ദ് ആ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നാ​യ​ത്. ഷാ​ജി വാ​ഴ​ക്കാ​ല​യു​ടെ പേ​ര് ഉ​മ തോ​മ​സ് മു​ന്നോ​ട്ട് വ​ച്ചെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ത് പോ​ലെ അ​ധ്യ​ക്ഷ സ്ഥാ​നം ര​ണ്ടു പേ​ര്‍​ക്കാ​യി വീ​തം വ​യ്ക്ക​ണ​മെ​ന്നാ​ണ് ഉ​മ തോ​മ​സി​ന്‍റെ ആ​വ​ശ്യം. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഒ​രു നീ​തി​യും തൃ​ക്കാ​ക്ക​ര​യി​ല്‍ മ​റ്റൊ​രു നീ​തി​യും പ​റ്റി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഉ​മ തോ​മ​സ്.

അ​തേ​സ​മ​യം, കൊ​ച്ചി മേ​യ​ര്‍ സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍ കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് ഉ​മ തോ​മ​സി​ന്‍റെ പ​രാ​തി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന് കൊ​ച്ചി മേ​യ​ര്‍ സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ല്‍ ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദീ​പ്തി എ​ത്തി​യെ​ങ്കി​ലും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ഇ​പ്പോ​ഴും അ​തൃ​പ്തി​യി​ലാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വി​നും ഡി​സി​സി പ്ര​സി​ഡ​ന്‍റി​നു​മെ​തി​രെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. അ​ഭി​ലാ​ഷ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ല​രു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ല്‍​പ​ര്യ​ങ്ങ​ളാ​ണ് മേ​യ​ര്‍ സ്ഥാ​ന നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത് എ​ന്നാ​യി​രു​ന്നു അ​ഭി​ലാ​ഷ് പ​റ​ഞ്ഞ​ത്.

Kerala

നടിക്ക് നീതി കിട്ടുമോ എന്ന് സംശയമുണ്ട്, വിധി എതിരായാൽ നിയമസഹായം നൽകും: ഉമാ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമ തോമസ് എംഎൽഎ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായി. പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്. വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു.അദ്ദേഹം അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

 

Kerala

സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്; ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് ഉ​മ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് അ​ന്തി​മ​വി​ധി വ​രു​ന്നെ​ന്ന തീ​രു​മാ​ന​മാ​യ​തോ​ടെ 2017 ഫെ​ബ്രു​വ​രി 17-ന് ​സം​ഭ​വം ന​ട​ന്ന ആ ​രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ ​തോ​മ​സ്.

അ​ന്ന് രാ​ത്രി 11.30-ഓ​ടെ കി​ട​ന്ന​യു​ട​നെ പി.​ടി​യ്ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്നു​വെ​ന്ന് ഉ​മ പ​റ​ഞ്ഞു. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​ല്ലാ​തെ​യാ​യി. ഞാ​ൻ ഒ​രു സ്ഥ​ലം​വ​രെ പോ​യി​ട്ടു​വ​രാ​മെ​ന്നു​മാ​ത്രം പ​റ​ഞ്ഞ് ഇ​റ​ങ്ങാ​നൊ​രു​ങ്ങി. എ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​മാ​ണെ​ന്ന് മാ​ത്രം പ​റ​ഞ്ഞു. എ​വി​ടേ​ക്ക് പോ​കു​ക​യാ​ണെ​ങ്കി​ലും പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ആ ​യാ​ത്ര എ​ങ്ങോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​വ​ർ ഓ​ർ​ത്തു.

രാ​ത്രി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ പി.​ടി ഭ​യ​ങ്ക​ര അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​ന്ന് ഉ​റ​ങ്ങി​യി​ട്ടേ​യി​ല്ലെ​ന്ന് പ​റ​യാം. സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്.

ധീ​ര​മാ​യി നി​ൽ​ക്ക​ണ​മെ​ന്ന് പി.​ടി. ആ ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. പി.​ടി​യു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ് ഐ​ജി​യെ വി​ളി​ച്ചു​കൊ​ടു​ത്ത​ത്. ആ ​കു​ട്ടി ഫോ​ണി​ലൂ​ടെ എ​ല്ലാം​പ​റ​ഞ്ഞു. പി.​ടി. തോ​മ​സ് കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാ​ക്ഷി​യു​മാ​യി​രു​ന്നു.

കേ​സി​ൽ പി.​ടി ഇ​ട​പെ​ടു​ന്ന സ​മാ​യ​ത്ത് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ന്‍റെ നാ​ലു വീ​ലു​ക​ളു​ടെ​യും ബോ​ൾ​ട്ട് അ​ഴി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഇ​ന്നും സം​ശ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മൊ​ഴി​കൊ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് കു​റെ ദു​ര​നു​ഭ​വ​മൊ​ക്കെ​യു​ണ്ടാ​യി. മൊ​ഴി കൊ​ടു​ക്കേ​ണ്ട എ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​ഞ്ഞു. മൊ​ഴി ശ​ക്ത​മാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ടാ​യി​രു​ന്നു. അ​തി​ന് താ​ൻ ഒ​ന്നും കൂ​ട്ടി​പ്പ​റ​യി​ല്ലെ​ന്നും ഒ​ന്നും കു​റ​ച്ച് പ​റ​യാ​നും ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു പി.​ടി ന​ൽ​കി​യ മ​റു​പ​ടി. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ഒ​രാ​ളു​ടെ​യും പേ​ര് എ​ടു​ത്തു പ​റ​ഞ്ഞി​ട്ടി​ല്ല. തെ​റ്റ്‌ ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് പി.​ടി പ​റ​ഞ്ഞ​തെ​ന്നും ഉ​മ ​തോ​മ​സ് പ​റ​ഞ്ഞു.

 

Leader Page

എം​എ​ൽ​എ​യു​ടെ വീ​ഴ്ച​യും മ​ല​യാ​ളി​യു​ടെ "വീ​ഴ്ച'ക​ളും

ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​വാ​​​നു​​​ള്ള ഉ​​​ൾ​​​പ്രേ​​​ര​​​ണ​​​ക​​​ൾ മ​​​ല​​​യാ​​​ളി​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡി​​​നു ശേ​​​ഷ​​​മാ​​​ണ് ഈ ​​​പ്ര​​​വ​​​ണ​​​ത കൂ​​​ടി​​​യ​​​തെ​​​ന്ന​​​തി​​​നു നാ​​​ട്ടി​​​ലും ന​​​ഗ​​​ര​​​ത്തി​​​ലും ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളേ​​​റെ​​​യാ​​​ണ്. മാ​​​സ​​​ങ്ങ​​​ളോ​​​ള​​​മു​​​ള്ള അ​​​ട​​​ച്ചി​​​രി​​​പ്പി​​​നു​​ശേ​​​ഷം ഇ​​​മ്മാ​​​തി​​​രി ഉ​​​ത്സ​​വ​​ക്കൂ​​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന് ചി​​​ൽ ആ​​​കാ​​​നും സെ​​​ൽ​​​ഫി​​​യും പ​​​ട​​​വു​​​മെ​​​ടു​​​ത്തു പോ​​​സ്റ്റ് ചെ​​​യ്യാ​​​നും ആ​​​വേ​​​ശം കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​വ​​​ന്‍റു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​മു​​​ണ്ട്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ആ​​​ദ​​​ര​​​വു​​​മൊ​​​ക്കെ​​​യു​​​ണ്ടെ​​​ന്ന വാ​​​ഗ്ദാ​​​നം കൂ​​​ടി​​​യു​​​ണ്ടാ​​​യാ​​​ൽ ഉ​​​ഷാ​​​റാ​​​യി..!

2024ലെ അ​​​വ​​​സാ​​​ന ഞാ​​​യ​​​റാ​​​ഴ്ച ക​​​ലൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മെ​​​ഗാ നൃ​​​ത്ത പ​​​രി​​​പാ​​​ടി​​​യും ക​​​ലാ​​​വി​​​ഷ്കാ​​​ര​​​ത്തി​​​ന്‍റെ പു​​​തു​​​സാ​​​ധ്യ​​​ത​​​യെ​​​ന്ന​​​തി​​​നൊ​​​പ്പം, ഇ​​​വ​​​ന്‍റു​​​ക​​​ളോ​​​ടും ആ​​​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളോ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​യു​​​ടെ വ​​​ല്ലാ​​​ത്ത ആ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ൽ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യെ​​​ത്തി​​​യ പ​​​ന്തീ​​​രാ​​​യി​​​രം പേ​​​രോ അ​​​വ​​​രു​​​ടെ ഉ​​​റ്റ​​​വ​​​രോ ഈ ​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​ത്ത​​​ത് ഇ​​​ത്ത​​​ര​​​മൊ​​​രു ഓ​​​ള​​​ത്തി​​​ൽ പെ​​​ട്ടു​​​പോ​​​കു​​​ന്ന​​​തു​​കൊ​​​ണ്ടാ​​​ണ്.

ഗി​​​ന്ന​​​സ്‌ ബു​​​ക്ക് എ​​​ൻ​​​ട്രി​​​യെ​​​ന്നും അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റ് എ​​​ന്നും കേ​​​ട്ട​​​പ്പോ​​​ൾ കാ​​​ശും മു​​​ട​​​ക്കി ചാ​​​ടി പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ഒ​​​രു സ്വ​​​യം​​മേ​​​നി പ്ര​​​ക​​​ടി​​​പ്പി​​​ക്ക​​​ൽ ഘ​​​ട​​​ക​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്നു വി​​​മാ​​​നം പി​​​ടി​​​ച്ചു വ​​​ന്ന​​​വ​​​രും ഫു​​​ട്ബോ​​​ൾ ഗ്രൗ​​​ണ്ടി​​​ലെ ഗി​​​ന്ന​​​സാ​​​ട്ട​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​രി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്രെ. സെ​​​ലി​​​ബ്രി​​​റ്റി പ​​​രി​​​വേ​​​ഷ​​​മു​​​ള്ള, റി​​ക്കാ​​​ർ‌​​​ഡ് തി​​​ള​​​ക്ക​​​മു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ൾ ആ​​​ക​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന ചി​​​ന്ത ത​​​ന്നെ​​​യാ​​​ണു ചൂ​​​ഷ​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ട​​​തും. ശു​​​ദ്ധ​​​മാ​​​യ ക​​​ല​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെ​​​ക്കാ​​​ൾ ഊ​​​ന്ന​​​ൽ ന​​​ൽ​​​കി​​​യ​​​ത് പ്ര​​​ക​​​ട​​​ന​​പ​​​ര​​​മാ​​​യ ഓ​​​ള​​​ത്തി​​​നാ​​​ണ്.

കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ മോ​​​ശ​​​മാ​​​യ കാ​​​ര്യ​​​മ​​​ല്ല

പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​മാ​​​യാ​​​ലും പ്ര​​​ശ​​​സ്ത​​​മാ​​​യ ഉ​​​ത്സ​​​വ​​​ങ്ങ​​​ളാ​​​ണെ​​​ങ്കി​​​ലും ആ​​​ളു​​​ക​​​ൾ ഒ​​​ത്തു​​​കൂ​​​ടി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ഗു​​​ണ​​​പ​​​ര​​​മാ​​​യ അം​​​ശ​​​ങ്ങ​​​ളു​​​ണ്ട്. ശ​​​ബ്ദ​​​വും ബ​​​ഹ​​​ള​​​വും നൃ​​​ത്ത​​​വു​​​മാ​​​യി കൂ​​​ട്ടു​​ചേ​​​രു​​​ന്ന​​​ത് ഫീ​​​ൽ ഗു​​​ഡ് ന​​​ൽ​​​കും. കു​​​ടും​​​ബ​​​ത്തി​​​ൽ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു​​​ള്ള നേ​​​ര​​​ങ്ങ​​​ളും ആ​​​ന​​​ന്ദ​​വേ​​​ള​​​ക​​​ളും ഇ​​​ല്ലാ​​​ത്ത​​​തു കൊ​​​ണ്ടാ​​​വ​​​രു​​​ത് ഇ​​​ത്. ല​​​ഹ​​​രി നു​​​ണ​​​യാ​​​നോ തി​​​ര​​​ക്കി​​​ൽ വി​​​കൃ​​​തി​​​ക​​​ൾ കാ​​​ട്ടാ​​​നോ ആ​​​ക​​​രു​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ക​​​ട​​​ന്നു​​ക​​​യ​​​റ്റം ആ​​​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷാ​​വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യേ​​​ക്കും.

വ​​​രു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ൽ സം​​​ഘാ​​​ട​​​ക​​​രും സ​​​ർ​​​ക്കാ​​​രും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ൽ​​​എ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ​​​തു​​​ണ്ടാ​​​യി​​​ല്ല. പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്ന് സ​​​മ്മ​​​തി​​​ക്കു​​​മ്പോ​​​ൾ​​ത​​​ന്നെ വി​​​ശി​​​ഷ്ട​​വ്യ​​​ക്തി​​​ക​​​ൾ ചി​​​ല പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഏ​​​താ​​​ണ്ട് അ​​​ര​​ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ വ​​​രു​​​ന്ന പ​​​രി​​​പാ​​​ടി​​​യെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും ആ ​​​പ്ര​​​ദേ​​​ശ​​​ത്തു വേ​​​ണ്ട ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. പു​​​റ​​​ത്തു വ​​​ലി​​​യ ഗ​​​താ​​​ഗ​​​ത കു​​​രു​​​ക്കു​​​ണ്ടാ​​​യി.

വേ​​​ദി​​​യി​​​ലി​​​രു​​​ന്ന​​​വ​​​ർ കാ​​​ണാ​​​തെ​​പോ​​​യ​​​ത്

സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ വേ​​​ദി​​​യി​​​ൽ ഞെ​​​ളി​​​ഞ്ഞി​​​രു​​​ന്ന​​​വ​​​രോ വേ​​​ദി ക​​​ണ്ട​​​വ​​​രോ ഉ​​​മ തോ​​​മ​​​സ് വീ​​​ഴും​​വ​​​രെ, സം​​​ഘാ​​​ട​​​ക​​​രു​​​ടെ വീ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞ​​​താ​​​യോ അ​​​പ​​​ക​​​ട​​സാ​​​ധ്യ​​​ത ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​താ​​​യോ അ​​​റി​​​വി​​​ല്ല. സു​​​ര​​​ക്ഷ​​​യെ കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​മി​​​ല്ലാ​​​യ്‌​​​മ​​​യും ഉ​​​ദാ​​​സീ​​​ന​​​ത​​​യു​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. എം ​​​എ​​​ൽ​​​എ ഉ​​​മ തോ​​​മ​​​സ് വീ​​​ണി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ഗി​​​ന്ന​​​സ്‌ റി​​ക്കാ​​​ർ​​​ഡ് നൃ​​​ത്ത​​പ​​​രി​​​പാ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ഴ്ത്തു​​​ക​​​ൾ കേ​​​ൾ​​​ക്കേ​​​ണ്ടി വ​​​ന്നേ​​​നേ. ഇ​​​ത്ത​​​രം സു​​​ര​​​ക്ഷാ​​പി​​​ഴ​​​വു​​​ക​​​ൾ നാ​​​ട്ടു​​ന​​​ട​​​പ്പാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചേ​​​നെ....!

ഇ​​​തു​​പോ​​​ലെ​​​യു​​​ള്ള ഇ​​​വ​​​ന്‍റു​​​ക​​​ൾ ഉ​​​ദാ​​​സീ​​​ന​​​മാ​​​യി ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ക​​​ണം ഈ ​​​വീ​​​ഴ്ച​​​യും. കു​​​സാ​​​റ്റി​​​ൽ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും​​പെ​​​ട്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ പ​​​രി​​​പാ​​​ടി​​​യും ഒ​​​ന്നും ആ​​​രെ​​​യും പ​​​ഠി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.

എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ണ്ട് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം

ആ​​​ളു​​​ക​​​ൾ കൂ​​​ടു​​​ന്നി​​​ട​​​ത്തു പോ​​​കു​​​മ്പോ​​​ൾ സു​​​ര​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം​​കൂ​​​ടി എ​​​ല്ലാ വ്യ​​​ക്തി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​രോ സം​​​ഘാ​​​ട​​​ക​​​രോ വീ​​​ഴ്ച വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ട​​​സം പ​​​റ​​​യ​​​ണം.

ക​​​ലൂ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​ട​​​സം​​പ​​​റ​​​യാ​​​നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ത്യാ​​​ഹി​​​തം ഉ​​​ണ്ടാ​​​യി​​​ട്ട​​​ല്ല പ​​​റ​​​യേ​​​ണ്ട​​​ത്. പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​മ്പോ​​​ഴു​​​ള്ള സു​​​ര​​​ക്ഷാ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പോ​​​ലെ പ്ര​​​ധാ​​​ന​​​മാ​​​ണ് അ​​​വി​​​ടെ അ​​​പ​​​ക​​​ടം ന​​​ട​​​ന്നാ​​​ൽ അ​​​തി​​​നി​​​ര​​​യാ​​​യ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​​ഴു​​​ള്ള ചി​​​ട്ട​​​ക​​​ൾ. ന​​​ട്ടെ​​​ല്ലി​​​നു സം​​​ഭ​​​വി​​​ച്ച പ​​​രി​​​ക്ക് ഈ ​​​കൊ​​​ണ്ടു​​​പോ​​​ക​​​ലി​​​ന്‍റെ അ​​​പാ​​​ക​​​ത​​മൂ​​​ലം കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​കാ​​​ൻ പാ​​​ടി​​​ല്ല​​​ല്ലോ? ഇ​​​ത്ര​​​യ​​​ധി​​​കം​​പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ടീം ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ? എ​​​ല്ലാ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മു​​​ള്ള ആം​​​ബു​​​ല​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ? പ​​​രി​​​ശീ​​​ല​​​ന​​​മു​​​ള്ള ആ​​​ളു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ? മോ​​​ക്ഡ്രി​​​ൽ ചെ​​​യ്തി​​​രു​​​ന്നോ?

ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ശ​​​ക്ത​​​മാ​​​യി ചോ​​​ദി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഈ ​​​ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​നി ഇ​​​ത്ത​​​രം ഇ​​​വ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പാ​​​ണ് ഉ​​​റ​​​ക്കെ ചോ​​​ദി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത്.

കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷ ഒ​​​രു​​​ക്ക​​​ണം. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ സൗ​​​ക​​​ര്യം നോ​​​ക്ക​​​ണം. സ്ത്രീ ​​​സു​​​ര​​​ക്ഷ ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​തൊ​​​ന്നും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ എ​​​ന്ത് ഇ​​​വ​​​ന്‍റ്...! ?

വേ​​​ണം; സു​​​ര​​​ക്ഷ​​​യു​​​ടെ പൊ​​​തു​​​ബോ​​​ധം

എം​​​എ​​​ൽ​​​എ ഉ​​​മ തോ​​​മ​​​സ് വീ​​​ണ വേ​​​ദി​​​യി​​​ൽ ഇ​​​രു​​​ന്ന, നാ​​​ട് ഭ​​​രി​​​ക്കു​​​ന്ന മ​​​ന്ത്രി​​​ക്കോ, ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ, പ​​​രി​​​ണി​​​ത​​പ്ര​​​ജ്ഞ​​​നാ​​​യ രാ​​​ഷ്ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നോ, മ​​​റ്റ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കോ ആ ​​​വേ​​​ദി​​​യു​​​ടെ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യെ​​പ​​​റ്റി ആ​​​കു​​​ല​​​ത തോ​​​ന്നാ​​​തി​​​രു​​​ന്ന​​​ത് പൊ​​​തു​​ബോ​​​ധ​​​ത്തി​​​ൽ സു​​​ര​​​ക്ഷ​​​യെ​​കു​​​റി​​​ച്ചു​​​ള്ള ക​​​ടു​​​ത്ത ഉ​​​ദാ​​​സീ​​​ന മ​​​നോ​​​ഭാ​​​വ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​മാ​​​ണ്. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​ശേ​​​ഷ​​​മാ​​​ണ്‌ വെ​​​ളി​​​പാ​​​ട് വ​​​രു​​​ന്ന​​​ത്. ഈ ​​​പൊ​​​തു​​ബോ​​​ധം കൂ​​​ടി​​​യാ​​​ണു തി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​ത്. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ലു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ശ​​​രി​​​യാ​​​യ അ​​​വ​​​ബോ​​​ധം ഇ​​​ല്ലെ​​​ന്ന​​​ത് ന​​​മ്മെ ഇ​​​നി​​​യെ​​​ങ്കി​​​ലും ഭ​​​യ​​​പ്പെ​​​ടു​​​ത്ത​​​ണം. പു​​​തു​​​വ​​​ർ​​​ഷ​​​രാ​​​ത്രി​​​യി​​​ൽ‌ ആ​​​ൾ​​​ത്തി​​​ര​​​ക്കി​​​നി​​​ട​​​യി​​​ലാ​​​ണു തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ 14കാ​​​ര​​​ൻ യു​​​വാ​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ന്ന​​​ത്. ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ന​​​മ്മെ അ​​​സ്വ​​​സ്ഥ​​​രാ​​​ക്കു​​​ന്നു​​​ണ്ടോ..? സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ വി​​​ചാ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു‌ ന​​​മ്മെ ന​​​യി​​​ക്കു​​​ന്നു​​​ണ്ടോ?

പൊ​​​തു​ ഇ​​​ട​​​ങ്ങ​​​ളി​​​ൽ‌ സു​​​ര​​​ക്ഷ​​​യു​​​ടെ സം​​​സ്കാ​​​രം ന​​​മ്മ​​​ൾ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണം. അ​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ സം​​​ഘാ​​​ട​​​ക​​​രു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം മാ​​​ത്ര​​​മാ​​​യി ക​​​ണ്ടു പു​​​റ​​​ത്തു​​​നി​​​ന്നു കു​​​റ്റം​​​പ​​​റ​​​ഞ്ഞാ​​​ൽ തീ​​​രു​​​ന്ന​​​ത​​​ല്ല പ്ര​​​ശ്നം. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന ഓ​​​രോ വ്യ​​​ക്തി​​​യി​​​ലും സു​​​ര​​​ക്ഷ​​​യു​​​ടെ പൊ​​​തു​​​ബോ​​​ധ​​​വും സം​​​സ്കാ​​​ര​​​വും നി​​​ര​​​ന്ത​​​ര​​​മാ​​​യ ജാ​​​ഗ്ര​​​ത​​​യും രൂ​​​പ​​​പ്പെ​​​ട​​​ണം, വ​​​ള​​​ർ​​​ത്ത​​​ണം.

മേ​​​ളം മു​​​ഴ​​​ങ്ങു​​​ന്നി​​​ട​​​ത്തൊ​​​ക്കെ ഓ​​​ടി​​​ച്ചാ​​​ടി പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യു​​​ള്ള​​​വ​​​ർ ധാ​​​രാ​​​ളം. സു​​​ര​​​ക്ഷ പ്ര​​​ധാ​​​ന​​​മാ​​​ണ്. തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും അ​​​പാ​​​യ​​​മു​​​ണ്ടാ​​​ക​​​രു​​​ത്. ഉ​​​ള്ളി​​​ലെ ല​​​ഹ​​​രി​​​യി​​​ൽ കു​​​ത്തി​​ക്കൊ​​​ല്ല​​​ൽ ഉ​​​ണ്ടാ​​​ക​​​രു​​​ത്. ആ​​​ഘോ​​​ഷി​​​ക്ക​​​ട്ടെ, ആ​​​ന​​​ന്ദി​​​ക്ക​​​ട്ടെ, അ​​​പാ​​​യ​​​ര​​​ഹി​​​ത​​​മാ​​​യി.

(എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സീ​​​നി​​​യ​​​ർ സൈ​​​ക്യാ​​​ട്രി​​​സ്റ്റാ​​​ണു ലേ​​​ഖ​​​ക​​​ൻ.)

Latest News

Corehub Up